
നിപ: വയനാട് ജില്ലയിൽ ജാഗ്രത നിർദേശം
file image
വയനാട്: മലപ്പുറം ജില്ലയിൽ നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിൽ വയനാട്ടിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ വർഷം ഐസിഎംആർ നടത്തിയ പഠനത്തിൽ ജില്ലയിലെ പഴംതീനി വവ്വാലുകളിൽ നിപ്പ വൈറസിനെതിരെയുള്ള ആന്‍റിബോഡികൾ കണ്ടെത്തിയിരുന്നു.
നിലവില്‍ പഴംതീനി വവ്വാലുകളുടെ പ്രജനനകാലത്ത് നിപ്പ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പുള്ളത്.
രോഗ ലക്ഷണങ്ങൾ നിരീക്ഷിച്ച് റിപ്പോർട്ട് ചെയ്യാൻ എല്ലാ ആരോഗ്യ കേന്ദ്രങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. നിപ്പയ്‌ക്കെതിരേ ജില്ലയിലെ ആരോഗ്യ മേഖല നിരീക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും നിപ്പ വൈറസ് പോലുള്ള ജന്തുജന്യ രോഗങ്ങൾക്കെതിരേ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ഡിഎംഒ അറിയിച്ചു.