കനത്ത പ്രതിഷേധം: ഉന്നതതല യോഗം വിളിക്കാന്‍ നിർദേശിച്ച് മുഖ്യമന്ത്രി; വയനാട്ടിൽ ടൂറിസം കേന്ദ്രങ്ങൾ അടച്ചു

ഈ മാസം 20ന് രാവിലെ വയനാട്ടിൽ ഉന്നതതല യോ​ഗം ചേരും.
കനത്ത പ്രതിഷേധം: ഉന്നതതല യോഗം വിളിക്കാന്‍ നിർദേശിച്ച് മുഖ്യമന്ത്രി; വയനാട്ടിൽ ടൂറിസം കേന്ദ്രങ്ങൾ അടച്ചു

തിരുവനന്തപുരം: വയനാട്ടില്‍ വന്യജീവി ആക്രണത്തില്‍ പ്രതിഷേധം ശക്തമായതോടെ സംഭവത്തിൽ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ ചൊവ്വാഴ്ച മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതലയോ​ഗം വിളിക്കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നല്‍കിയത്.

ഇതിനെ തുടർന്ന് വിവിധ റവന്യു, വനം, തദ്ദേശസ്വയംഭരണം വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ ഈ മാസം 20ന് രാവിലെ വയനാട്ടിൽ ഉന്നതതല യോ​ഗം ചേരും. വയനാട് ജില്ലയിലെ തദ്ദേശ ജനപ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ അടക്കമുള്ളവർ യോ​ഗത്തിൽ പങ്കെടുക്കും.

ഇതിനിടെ വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു. ചെമ്പ്ര, കുറുവ ദ്വീപ് തുടങ്ങിയ കേന്ദ്രങ്ങളാണ് അടച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com