വയനാട് പുനരധിവാസം: ജനുവരിക്കകം വീടുകൾ കൈമാറുമെന്ന് മുഖ്യമന്ത്രി

104 ഗുണഭോക്താക്കൾക്ക് 15 ലക്ഷം രൂപ വീതം നൽകി.
Wayanad rehabilitation; CM says houses will be handed over by January

വയനാട് പുനരധിവാസം; ജനുവരിക്കകം വീടുകൾ കൈമാറുമെന്ന് മുഖ്യമന്ത്രി

file
Updated on

തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന്‍റെ ഭാഗികമായി 2026 ജനുവരിക്കകം വീടുകൾ കൈമാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി. 402 കുടുംബങ്ങളുടെ ലിസ്റ്റ് തയാറാക്കിയിട്ടുണ്ടെന്നും, ഫേസ് വൺ, ഫേസ് ടു എ, ഫേസ് ടു ബി എന്നീ ഘട്ടങ്ങളായാണ് പുനരധിവാസം നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗുണഭോക്താക്കളുടെ പട്ടിക തയാറായിട്ടുണ്ട്. 104 ഗുണഭോക്താക്കൾക്ക് 15 ലക്ഷം രൂപ വീതം നൽകി. ബാക്കി 295 ഗുണഭോക്താക്കൾ വീടിന് സമ്മതപത്രം നൽകിയിട്ടുണ്ട്.

526 കോടി രൂപയുടെ വായ്പയാണ് കേന്ദ്ര സർക്കാർ നൽകിയത്. ചൂരൽമല സേഫ് സോൺ റോഡും വൈദ്യുതിയും പുനസ്ഥാപിക്കുന്ന നടപടികൾ ആരംഭിച്ചുകഴിഞ്ഞതായും മുഖ്യമന്ത്രി വിശദീകരിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com