
വയനാട്ടിൽ തെരുവുനായയുടെ ആക്രമണത്തിൽ 2 പേർക്ക് പരുക്ക്; പ്രതിരോധത്തിനിടെ തെരുവുനായ ചത്തു
വയനാട്: പനവല്ലിയിൽ തെരുവുനായയുടെ കടിയേറ്റ് 2 പേർക്ക് പരുക്ക്. കോട്ടക്കൽ എസ്റ്റേറ്റ് തൊഴിലാളികളായ വർഗീസ്, മാത്യു എന്നിവരെയാണ് തെരുവുനായ കടിച്ചത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം.
മാത്യുവിന്‍റെ രക്ഷപെടാനുള്ള ശ്രമത്തിനിടെ തെരുവുനായ ചത്തു. പ്രദേശത്തെ ഇരുപതോളം വളര്‍ത്തുമൃഗങ്ങള്‍ക്കു ഇതേ തെരുവുനായയുടെ കടിയേറ്റിട്ടുണ്ട്. മാത്യുവിന്‍റെ വലതുകൈയ്ക്കും ഇടതുകൈപ്പത്തിക്കുമാണ് പരിക്ക്. ഇടതുകാലിന്റെ പിന്‍വശത്ത് കടിയേറ്റ വര്‍ഗീസിനെ കോഴിക്കോട് മെഡിക്കൽ കോളെജിലേക്ക് മാറ്റി.