വയനാട്: വയനാട് പുൽപ്പള്ളിയിൽ കടുവ ആക്രമണത്തിൽ ഊരുമൂപ്പൻ മരിച്ചു. മാടപ്പള്ളി ദേവർഗദ്ധ ഉന്നതിയിലെ മൂപ്പനാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.
വിറക് ശേഖരണത്തിന് പോയപ്പഴായിരുന്നു കടുവയുടെ ആക്രമണം. പുഴയോരത്തുവെച്ച് കൂമനെ കടുവ പിടികൂടി കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു.