മൂന്നാം ഭരണത്തിന് വേണ്ടി ദുരന്തബാധിതരെ വോട്ടാക്കി മാറ്റാൻ ശ്രമിച്ചു; സംസ്ഥാന സർക്കാരിനെതിരേ വിമർശനവുമായി ബിജെപി

ദുരന്തബാധിതരോട് സർക്കാർ കാണിക്കുന്നത് കൊടുംക്രൂരതയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് പ്രശാന്ത് മലവയൽ പറഞ്ഞു
wayanad township construction bjp against state government

വയനാട് ടൗൺഷിപ്പ്

Updated on

വയനാട്: മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പ് നിർമാണം വൈകുന്നതിൽ സംസ്ഥാന സർക്കാരിനെതിരേ വിമർശനവുമായി ബിജെപി.

ദുരന്തബാധിതരെ മൂന്നാം ഭരണത്തിന് വേണ്ടി വോട്ടാക്കി മാറ്റാൻ സർ‌ക്കാർ ശ്രമിച്ചെന്നും നിർമാണത്തിൽ പ്രതിസന്ധി തുടരുകയാണെന്നും ബിജെപി ആരോപിച്ചു. ദുരന്തബാധിതരോട് സർക്കാർ കാണിക്കുന്നത് കൊടുംക്രൂരതയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് പ്രശാന്ത് മലവയൽ പറഞ്ഞു.

ദുരന്തത്തിൽ ഉടുതുണി പോലും ഇല്ലാതായ 178 പേർക്ക് കഴിഞ്ഞ രണ്ട് കൊല്ലമായി വീട് വച്ചു നൽകാൻ സർക്കാരിന് സാധിച്ചില്ലെന്നും കൈമാറിയ വീടുകളുടെ പണികൾ‌ പോലും പൂർത്തിയാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പണി എന്ന് പൂർത്തിയാവും എന്നതിനെ പറ്റി സർക്കാർ ഇതുവരെ വ‍്യക്തത വരുത്തിയിട്ടില്ല.

logo
Metro Vaartha
www.metrovaartha.com