

വയനാട്ടിൽ മണ്ണിടിച്ചിൽ; നിരവധി ആളുകൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം ഊർജിതം
വയനാട്: വയനാട് തുരങ്കപാത നിർമാണ മേഖലയിൽ മണ്ണിടിച്ചിൽ. കള്ളാടിയിൽ മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. നിരവധി ആളുകൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയം. പാലം മുഴുവൻ മണ്ണിൽ മൂടിയിട്ടുണ്ട്. ഗതാഗതം പൂർണമായും നിലച്ചു. പ്രദേശത്ത് ഇപ്പോഴും മഴ തുടരുകയാണ്.
നാട്ടുകാരും പൊലീസും ഫയർഫോഴ്സും എന്‍ഡിആര്‍എഫ് ടീമും അടക്കം പ്രദേശത്ത് തെരച്ചിൽ നടത്തുകയാണ്. മണ്ണിനടിയിൽ കുടുങ്ങിയ ഒരാളെ രക്ഷപ്പെടുത്തിയതായാണ് വിവരം. സമീപപ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു.
രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. മന്ത്രി ടി. സിദ്ദിഖ് ഉടൻ പ്രദേശത്തെത്തും. രക്ഷാപ്രവർത്തനത്തിന് അദ്ദേഹം നേതൃത്വം നൽകും. റവന്യു, കൃഷി മന്ത്രിമാരോട് ഉടൻ വയനാട്ടിലേക്കെത്താൻ മുഖ്യമന്ത്രി നിർദേശം നൽകി.