'ആശങ്കപ്പെടേണ്ട സാഹചര്യമില്ല'; വയനാട്ടിലെ പ്രകമ്പനം ഭൂചലനമല്ലെന്ന് സ്ഥിരീകരണം

കേരളത്തിനും പരിസരത്തും സ്ഥാപിച്ച ഭൂകമ്പമാപിനികളിൽ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ല
wayanad vibration is not earthquake says national seismology centre
വയനാട്ടിലെ പ്രകമ്പനം ഭൂചലനമല്ലെന്ന് സ്ഥിരീകരണംwayanad file image
Updated on

കൽപ്പറ്റ: വയനാട്ടിലെ വിവിധയിടങ്ങളിലുണ്ടായ പ്രകമ്പനം ഭൂചലനമല്ലെന്ന് സ്ഥിരീകരിച്ച് ദേശീയ സീസ്‌മോളജി സെന്‍റർ വിദഗ്ധർ അറിയിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട യാതൊരു കാര്യവുമില്ലെന്നും പ്രശ്നങ്ങളില്ലെന്നും സീസ്‌മോളജി സെന്‍റർ അറിയിച്ചു. പ്രകമ്പനം ഉണ്ടായ ഭാഗത്ത് താമസിക്കുന്നവരോട് മാറി താമസിക്കൻ കലക്‌ടർ നിർദേശിച്ചിരുന്നു.

കേരളത്തിനും പരിസരത്തും സ്ഥാപിച്ച ഭൂകമ്പമാപിനികളിൽ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ല. മുകൾ നിലയിൽ നിന്നും താഴ്ന്ന നിലയിലേക്ക് പാറക്കൂട്ടങ്ങൾ മാറിയതാവാം പ്രകമ്പനത്തിന് കാരണമെന്നാണ് നിഗമനം. ഇത് വളരെ പ്രാദേശിക പ്രതിഭാസമാണെന്ന് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ദേശീയ സീസ്‌മോളജി സെന്‍റർ ഡയറക്ടര്‍ ഒ.പി. മിശ്ര അറിയിച്ചു.

ഇന്ന് രാവിലെ 10 മണിയോടെയാണ് ഭൂമിക്കടിയിൽ നിന്നും ഉഗ്ര ശബ്ദം കേട്ടത്. വയനാടിന് പുറമേ കോഴിക്കോടും പാലക്കാടും ഇത്തരം പ്രകമ്പനങ്ങൾ അനുഭവപ്പെട്ടതായി നാട്ടുകാർ പറയുന്നു. വയനാട്ടില്‍ പ്രകമ്പനും അനുഭവപ്പെട്ട സ്ഥലങ്ങളില്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.