വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ മരിച്ച തോട്ടം തൊഴിലാളിയുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം

മേയ് 10ന് തന്നെ 5 ലക്ഷം രൂപ കൈമാറുമെന്ന് മാനന്തവാടി എംഎൽഎ ഉഷ വിജയൻ വ‍്യക്തമാക്കി
wayanad wild elephant attack financial aid to family of the deceased

വയനാട് കാട്ടാന ആക്രമണം: മരിച്ച തോട്ടം തൊഴിലാളിയുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം

Updated on

മാനന്തവാടി: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട തോട്ടം തൊഴിലാളി രാജുവിന്‍റെ കുടുംബത്തിന് ധനസഹായം പ്രഖ‍്യാപിച്ചു. 14 ലക്ഷം രൂപയാണ് ധനസഹായമായി ലഭിക്കുക. മേയ് 10ന് തന്നെ 5 ലക്ഷം രൂപ കൈമാറുമെന്ന് മാനന്തവാടി എംഎൽഎ ഉഷ വിജയൻ വ‍്യക്തമാക്കി.

ആശ്രിതർക്ക് ജോലി നൽകുന്നതിന് ശുപാർശ നൽകുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു. ബുധനാഴ്ച രാവിലെയോടെയാണ് രാജുവിനെ കാട്ടാന ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ് മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.

logo
Metro Vaartha
www.metrovaartha.com