സംസ്ഥാനത്ത് ശനിയാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ യെലോ അലർട്ട്

ഞായറാഴ്ച 5 ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്
weather updates kerala
സംസ്ഥാനത്ത് ശനിയാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത
Updated on

തിരുവന്തപുരം: കാലവർഷം ദുർബലമായി തുടരുന്ന സംസ്ഥാനത്ത് ശനിയാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത. ശനിയാഴ്ച മൂന്ന് ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുിക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പ്.

ഞായറാഴ്ച 5 ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കണ്ണൂര്‍, കാസർഗോഡ് തീരങ്ങളില്‍ വെള്ളിയാഴ്ച രാത്രി 11.30 വരെ 1.4 മുതല്‍ 1.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.