
സംസ്ഥാനത്ത് മഴ തുടരും; 4 ജില്ലകളിൽ യെലോ അലർട്ട്
തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. സംസ്ഥാത്ത് വ്യാഴാഴ്ച 4 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളാണ് യെലോ അലർട്ട്.
വെള്ളിയാഴ്ച ഇടുക്കി, തൃശൂർ, മവപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. കേരള-കർണാടക-ലക്ഷ്യദ്വീപ് തീരങ്ങളിൽ വ്യാഴാഴ്ച മത്സ്യ ബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.