സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെലോ അലർട്ട്

കേരള- കർണാടക തീരത്ത് കാലാവസ്ഥ വകുപ്പ് മത്സ്യ ബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്
weather updates kerala today
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതfile
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. 8 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.നാളെ മുതൽ മഴയുടെ ശക്തി കുറയുമെന്നാണ് കലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പിൽ പറയുന്നത്. കേരള- കർണാടക തീരത്ത് കാലാവസ്ഥ വകുപ്പ് മത്സ്യ ബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറാത്താവാഡയ്ക്ക് മുകളില്‍ നില്‍ക്കുന്ന ചക്രവാതച്ചുഴിയാണ് സംസ്ഥാനത്ത് മഴയെ സ്വാധീനിക്കുന്നത്. മഴയ്ക്ക് ഒപ്പം ഇടിമിന്നലിനും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽ‌കുന്നു.

logo
Metro Vaartha
www.metrovaartha.com