wedding welcome drink vallikkunnu spread jaundice
മലപ്പുറത്ത് മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം 6000 കടന്നു

വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടർന്നത് വെൽക്കം ഡ്രിങ്കിൽ നിന്ന്; മലപ്പുറത്ത് രോഗം ബാധിച്ചവരുടെ എണ്ണം 6,000 കടന്നു

മെയ് 13ന് മൂന്നിയൂര്‍ പഞ്ചായത്തിലെ സ്മാര്‍ട്ട് ഓഡിറ്റോറിയത്തിലാണ് വിവാഹം നടന്നത്
Published on

മലപ്പുറം: വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടർന്നത് വിവാഹ സർക്കാരത്തിൽ വിതരണം ചെയ്ത വെൽക്കം ഡ്രിങ്കിൽ നിന്നാണെന്ന് വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്‍റ് എ ശൈലജ വ്യക്തമാക്കിയത്. വള്ളിക്കുന്ന 238 പേര്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം ആറായിരം കടന്നു.

മെയ് 13ന് മൂന്നിയൂര്‍ പഞ്ചായത്തിലെ സ്മാര്‍ട്ട് ഓഡിറ്റോറിയത്തിലാണ് വിവാഹം നടന്നത്. ഇവിടെ നിന്ന് വെല്‍കം ഡ്രിങ്ക് കുടിച്ചവരിലാണ് ആദ്യം രോഗം കണ്ടെത്തിയത്. നിലവില്‍ പഞ്ചായത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കേസുകളെല്ലാം ഇതുമായി ബന്ധപ്പെട്ടുള്ളതാണ് എന്നാണ് വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്‍റ് എ. ശൈലജ പറയുന്നത്.

logo
Metro Vaartha
www.metrovaartha.com