പുതുവര്‍ഷത്തില്‍ ഭാഗ്യം തേടിയെത്താന്‍....ഇങ്ങനെ ചെയ്യൂ

വരവേല്‍ക്കാം ഐശ്വര്യപൂര്‍ണമായ പുതുവര്‍ഷത്തെ
welcome to 2026

പുതുവര്‍ഷത്തില്‍ ഭാഗ്യം തേടിയെത്താന്‍

Updated on

കൊച്ചി: സാധാരണ പുതുവര്‍ഷം എല്ലാവരും ആഘോഷിക്കുക കേക്കും, വൈനും അല്ലെങ്കില്‍ ലഹരി പാനീയങ്ങള്‍ രുചിച്ചാവും. എന്നാല്‍ ഇങ്ങനെയെന്നുമല്ല പുതിയ വര്‍ഷത്തെ വരവേല്‍ക്കേണ്ടതെന്നാണ് വിശ്വാസം. പല രാജ്യങ്ങളിലും പല വിശ്വാസങ്ങളാണ് പിന്തുടരുന്നത്. പുതിയ വര്‍ഷത്തെ വരവേല്‍ക്കുമ്പോള്‍ അത് ഐശ്വര്യ പൂര്‍ണമാകാന്‍ പല പൊടിക്കൈ ചെയ്യാറുണ്ട്. ഇത്തവണ പുതുവത്സരം സാംസ്കാരിക പരാമ്പര്യത്തോടെ ആഘോഷിക്കാം. സ്പാനിഷ് ആചാരം അനുസരിച്ച് പുതുവര്‍ഷ പിറവി സമയത്ത് 12 മുന്തിരി കഴിക്കുന്നത് ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. പുതുവത്സരദിനത്തില്‍ ഒഴിഞ്ഞ പേഴ്സ് ഉപയോഗിക്കരുത്. വാലറ്റില്‍ പണം സൂക്ഷിക്കുന്നത് കൂടുതല്‍ സമൃദ്ധിയും സാമ്പത്തിക അഭിവൃദ്ധിയും കൊണ്ടുവരും.

ഡെന്‍മാര്‍ക്കിന്‍റെ ആചാരം അനുസരിച്ച് പ്ലേറ്റുകള്‍ പൊട്ടിക്കുന്നത് നല്ലതാണെന്നാണ് വിശ്വാസം. ദുരാത്മാവിനെ അകറ്റി സമാധാനവും സന്തോഷവും വരുമെന്നാണ് വിശ്വാസം.

പുരാതന ഗ്രീസിൽ, മാതളനാരങ്ങയെ സമൃദ്ധിയുടെയും ഭാഗ്യത്തിന്‍റെയും പ്രതീകമായാണ് കാണുന്നത്. വാതിലുകൾക്ക് പുറത്ത് മാതളനാരങ്ങ പൊട്ടിക്കുന്നു. മാതളനാരങ്ങ വിത്തുകൾ എത്രത്തോളം വിതറുന്നുവോ അത്രത്തോളം നിങ്ങൾക്ക് പുതുവർഷത്തിന് ഭാഗ്യമുണ്ടാകുമെന്നാണ് വിശ്വാസം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com