ജൂലൈയിലെ ക്ഷേമ പെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

62 ലക്ഷത്തോളം ഗുണഭോക്താക്കൾക്ക് 1,600 രൂപ വീതം പെൻഷൻ തുക ലഭിക്കും
welfare pension distribution starts from july 25

ജൂലൈയിലെ ക്ഷേമ പെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

representative image

Updated on

തിരുവനന്തപുരം: ജൂലൈയിലെ ക്ഷേമ പെൻഷൻ വിതരണത്തിന് വെള്ളിയാഴ്ച തുടക്കം. 832 കോടി രൂപ ഇതിനായി സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്. 1,600 രൂപ വീതം 62 ലക്ഷത്തോളം പേർക്ക് ലഭിക്കും.

26 ലക്ഷത്തിലേറെ പേർക്ക് ബാങ്ക് അക്കൗണ്ട് മുഖേനയും മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തിയുമായിരിക്കും പെൻഷൻ കൈമാറുക.

ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം സഹിതം കേന്ദ്ര സർക്കാരാണ് 8.46 ലക്ഷം പേർക്ക് പെൻഷൻ നൽകേണ്ടത്. ഇതിനാവശ‍്യമായ 24.31 കോടി രൂപ സംസ്ഥാന സർക്കാർ വിഹിതം നേരത്തെ തന്നെ മുൻകൂറായി അനുവദിച്ചിട്ടുണ്ട്.

കേന്ദ്ര സർക്കാരിന്‍റെ പിഎഫ്എസ് സംവിധാനം വഴിയാണ് ഈ വിഹിതം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യേണ്ടത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com