ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്: സർക്കാർ ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ചു

18% പലിശ സഹിതം പെൻഷൻ തുക തിരിച്ചടച്ച സാഹചര്യത്തിലാണ് നടപടി
Welfare pension fraud: 31 government employees suspension lifted
ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; ആരോഗ്യവകുപ്പ് ജീവനക്കാരുടെ പട്ടിക പുറത്ത് വിട്ടു
Updated on

തിരുവനന്തപുരം: അനർഹമായി ക്ഷേമപെൻഷൻ വാങ്ങിയ സർക്കാർ ജീവനക്കാർക്കെതിരെ സ്വീകരിച്ച നടപടി പിൻവലിച്ച് സർക്കാർ. പൊതുമരാമത്ത് വകുപ്പിലെ 31 പേരുടെ സസ്പെൻഷന്‍ സർക്കാർ പിൻവലിച്ച് ഉത്തരവിറക്കി. 18% പലിശ സഹിതം പെൻഷൻ തുക തിരിച്ചടച്ച സാഹചര്യത്തിലാണ് നടപടി പിൻവലിച്ചത്.

അതേസമയം അനർഹമായി പെൻഷൻ കൈപറ്റിയവർക്കെതിരെയുള്ള അച്ചടക്ക നടപടികൾ സ്വീകരിക്കുന്നത് തുടരുമെന്നും സംഭവത്തിൽ വകുപ്പുതല അന്വേഷണം തുടരുമെന്നും വകുപ്പ് സെക്രട്ടറി അറിയിച്ചു. വിവിധ വകുപ്പുകളിൽ നിന്നായി 1458 ഓളം ഉദ്യോഗസ്ഥരാണ് അനധികൃതമായി പെന്‍ഷന്‍ വാങ്ങുന്നതായി നേരത്തെ അന്വേഷണത്തിൽ കണ്ടെത്തിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com