ക്ഷേമ പെൻഷൻ മസ്റ്ററിങ് അക്ഷയ കേന്ദ്രങ്ങൾക്ക് മാത്രം; ഉത്തരവ് തടഞ്ഞ് ഹൈക്കോടതി

മാർച്ച് 28 ന് ധനവകുപ്പ് പുറത്തിറക്കിയ ഉത്തരവിലെ നിർദേശത്തിനെതിരെയാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്
ക്ഷേമ പെൻഷൻ മസ്റ്ററിങ് അക്ഷയ കേന്ദ്രങ്ങൾക്ക് മാത്രം; ഉത്തരവ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ക്ഷേമ പെൻഷൻ മസ്റ്ററിങ്ങിനുള്ള ജീവൻ രേഖ സോഫ്റ്റ് വെയർ ഉപയോഗിക്കാൻ അക്ഷയ കേന്ദ്രങ്ങളെ മാത്രം അനുവദിച്ചുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് മുഹമ്മദ് നിയാസാണ് താത്കാലിക ഉത്തരവിട്ടത്. കേസ് മെയ് 2 ന് വീണ്ടും പരിഗണിക്കും.

മാർച്ച് 28 ന് ധനവകുപ്പ് പുറത്തിറക്കിയ ഉത്തരവിലെ നിർദേശത്തിനെതിരെയാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. മസ്റ്ററിങ് അക്ഷയ കേന്ദ്രങ്ങളിലൂടെ മാത്രമാക്കി പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് കോമൺ സർവ്വീസ് സെന്‍റർ നടത്തുന്ന തിരുവനന്തപുരം സ്വദേശി റീന സന്തോഷ് കുമാർ ഉൾപ്പെടെ 27 പേർ നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. മറ്റ് സർവ്വീസ് സെന്‍ററുകൾ വഴിയും മസ്റ്ററിങ് നടത്താൻ അനുവദിക്കണമെന്നും ഓപ്പൺ പോർട്ടൽ അനുവദിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com