

വിഷുകൈനീട്ടം!! ഒരു ഗഡു ക്ഷേമപെൻഷൻ കൂടി അടുത്തയാഴ്ച എത്തും
തിരുവനന്തപുരം: വിഷുവിന് മുന്നോടിയായി ഒരു ഗഡു ക്ഷേമ പെൻഷൻ കൂടി അനുവദിച്ച് ധനവകുപ്പ്. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഏപ്രിലെ പെൻഷനാണ് വിഷുവിന് മുന്നോടിയായി ലഭിക്കുക.
അടുത്തയോടെ പെൻഷൻ കിട്ടിത്തുടങ്ങും. ഇതിനായി 820 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 26 ലക്ഷത്തിലേറെ പേർക്ക് ബാങ്ക് അക്കൗണ്ടുകളിലേക്കും മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴിയുമാണ് പെൻഷൻ ലഭിക്കുക.