
ബോൽപൂർ: പശ്ചിമ ബംഗാളിലെ ബോൽപൂരിൽ റെസിഡൻഷ്യൽ കോംപ്ലക്സിൽ തീപിടിത്തം. തിങ്കളാഴ്ച രാത്രിയോടെ ഉണ്ടായ അപകടത്തിൽ 2 പേർ മരിക്കുകയും കുട്ടികൾ ഉൾപ്പെടെ 4 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
കെട്ടിടത്തിൽ കുടുങ്ങിയ നിരവധി ആളുകളെ ഇരുമ്പ് ഗ്രിൽ തകർത്തും ഉയരമുള്ള ഗോവണി ഉപയോഗിച്ചും അഗ്നിരക്ഷാ ഉദ്യോഗസ്ഥർ പുറത്തെത്തിച്ചു. പരുക്കേറ്റവരെ ബോൾപൂർ സബ് ഡിവിഷണൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാ പ്രവർത്തനം ഇപ്പോഴും തുടരുകയാണ്. തീപിടിത്തതിന്‍റെ കാരണം വ്യക്തമായിട്ടില്ല.