ഇടുക്കി സ്വദേശിയുടെ മരണം: വെസ്റ്റ് നൈൽ ബാധിച്ചെന്ന് റിപ്പോർട്ട്

വൃക്ക മാറ്റിവയ്ക്കൽ ചികിത്സയുമായി ബന്ധപ്പെട്ട് കോഴിക്കോട് എത്തിയപ്പോഴാണ് പനി ബാധിച്ചത്
west nile fever death in idukki
west nile fever death in idukki
Updated on

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്. വെള്ളിയാഴ്ച മരിച്ച ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാറിന്‍റെ (24) മരണകാരണം വെസ്റ്റ് നൈൽ പനിയാണെന്നാണ് സ്ഥിരീകരണം.

വൃക്ക മാറ്റിവയ്ക്കൽ ചികിത്സയുമായി ബന്ധപ്പെട്ട് കോഴിക്കോട് എത്തിയപ്പോഴാണ് പനി ബാധിച്ചത്. രോഗം കുറഞ്ഞതിനെത്തുടർന്ന് ഇടുക്കിയിലേക്ക് മടങ്ങിയെങ്കിലും പനി മൂർച്ഛിച്ചതിനെത്തുടർന്ന് ഇടുക്കി മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ചികത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് വിജയകുമാർ മരിച്ചത്. തുടർന്ന് നടത്തിയ പരിശോധനകളിലാണു വെസ്റ്റ് നൈൽ പനിയാണെന്ന് ആരോഗ്യവകുപ്പ് റിപ്പോർട്ട് നൽകിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com