
"ദേഷ്യം വരുമ്പോള്‍ സന്ധ്യ മക്കള്‍ക്കുനേരെ കല്ലെടുത്തെറിയും"
കൊച്ചി: എറണാകുളം മൂഴിക്കുളത്ത് മൂന്നു വയസുകാരി കല്യാണിയെ പുഴയിൽ എറിഞ്ഞു കൊന്ന സംഭവത്തിൽ അമ്മ സന്ധ്യക്കെതിരേ മുത്തശ്ശി അല്ലിയുടെ വെളിപ്പെടുത്തൽ. കുഞ്ഞിനെ സന്ധ്യ മുൻപും ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും, വൈകാരിക അസ്ഥിരതയുണ്ടായിരുന്നുവെന്നും അല്ലി പറഞ്ഞു.
കല്യാണിയെയും ആറാം ക്ലാസുകാരനായ സഹോദരനെയും സന്ധ്യ പലപ്പോഴും ഉപദ്രവിക്കാറുണ്ടായിരുന്നു. ദേഷ്യം വരുമ്പോള്‍ സന്ധ്യ മക്കള്‍ക്കുനേരെ കല്ലെടുത്തെറിയും, നന്നായി ഉപദ്രവമേല്‍പ്പിക്കുമായിരുന്നുവെന്നും അല്ലി പറഞ്ഞു.
സന്ധ്യയുടെ ഭർത്താവ് സുഭാഷുമായി ഉണ്ടായ പ്രശ്നങ്ങളും സന്ധ്യയെ പ്രകോപിതയാക്കാറുണ്ടെന്നും, ഭർതൃവീട്ടിലെ പ്രശ്നങ്ങൾ കടുത്ത മാനസിക പ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ടെന്നും അമ്മ പറഞ്ഞു.
ഭർതൃ വീട്ടുകാര്‍ സന്ധ്യയെ മാനസികരോഗ വിദഗ്ധനെ കാണിച്ചിട്ടുണ്ടെന്നും, വലിയ മാനസികപ്രശ്നങ്ങളില്ലെന്നാണ് ഡോക്‌ടർ പറഞ്ഞതെന്നും അല്ലി.