തെരഞ്ഞെടുപ്പ് തോൽക്കുമെന്നായപ്പോൾ യുഡിഎഫും, വി.ഡി. സതീശനും ഭീകരവാദികളെ കൂട്ട് പിടിച്ച് പ്രചാരണം നടത്തുന്നു: കെ. സുരേന്ദ്രൻ

കോൺഗ്രസിന്‍റെ ഓഫീസ് നിറയെ പോപപ്പുലർ ഫ്രണ്ട് നേതാക്കളാണെന്നും സുരേന്ദ്രൻ പറഞ്ഞു
When the election was about to be lost, the UDF and V.D. Satheesan is also campaigning with terrorists: K. Surendran
കെ. സുരേന്ദ്രൻ
Updated on

തിരുവനന്തപുരം: കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അധ‍്യക്ഷൻ കെ. സുരേന്ദ്രൻ. തെരഞ്ഞടുപ്പ് തോൽക്കുമെന്നായപ്പോൾ യുഡിഎഫും വി.ഡി. സതീശനും ഭീകരവാദികളെ കൂട്ട് പിടിച്ച് പ്രചാരണം നടത്തുന്നുവെന്ന് സുരേന്ദ്രൻ വിമർശിച്ചു. പോപുലർ ഫ്രണ്ട് നേതാക്കളെ കണ്ടതിന് സതീശന് മറുപടിയില്ലെന്ന് പറഞ്ഞ സുരേന്ദ്രൻ വി.ഡി. സതീശന് ധാർമികതയുണ്ടെങ്കിൽ പോപുലർ ഫ്രണ്ടിന്‍റെ വോട്ട് വേണ്ടെന്ന് പരസ‍്യമായി നിലപാടെടുക്കണമെന്ന് അഭിപ്രായപ്പെട്ടു.

'പോപ്പുലർ ഫ്രണ്ടും ജമാ അത്തെ ഇസ്ലാമിയും പരസ‍്യമായി യുഡിഎഫിന് പിന്തുണ പ്രഖ‍്യാപിച്ചിരിക്കുകയാണ്. കോൺഗ്രസിന്‍റെ ഓഫീസ് നിറയെ പോപപ്പുലർ ഫ്രണ്ട് നേതാക്കളാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കാണിച്ച അതേ വർഗീയ തന്ത്രം യുഡിഎഫ് ഈ തവണയും പ്രയോഗിക്കുന്നു. യുഡിഎഫും, എൽഡിഎഫും വർഗീയ ധ്രൂവീകരണമുണ്ടാക്കി വോട്ട് ബാങ്ക് താത്പര‍്യത്തിന് വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പാണ്. ഇത് ശരിയായ രീതിയിൽ ചർച്ച ചെയ്യണമെന്നാണ് ഞങ്ങളുടെ ആവശ‍്യം'. കെ. സുരേന്ദ്രൻ പറഞ്ഞു

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com