കർഷകരുടെ നെല്ല് മുഴുവൻ ശേഖരിക്കും, ആശങ്കപ്പെടേണ്ട; പി. പ്രസാദ്

കർഷകരുടെ മക്കൾക്കു വിദ്യാഭ്യാസ വായ്പയടക്കം നിക്ഷേധിക്കുന്ന കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്
പി. പ്രസാദ്
പി. പ്രസാദ്

ആലപ്പുഴ: കർഷകരുടെ നെല്ല് മുഴുവൻ സംഭരിക്കുമെന്ന് മന്ത്രി പി. പ്രസാദ്. എത്ര വിളവു വന്നാലും സംഭരിക്കും ഇക്കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

പിആർഎസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇന്ന് ആലുപ്പഴയിൽ വച്ചു നടക്കുന്ന ബാങ്കുളുടെ യോഗത്തിൽ ചർച്ച ചെയ്യും. സംസ്ഥാനതല ബാങ്കിങ് കമ്മിറ്റി കൺവീനറെ ഉൾപ്പെടെ കലക്‌ടറേറ്റിലേക്കു വിളിച്ചിട്ടുണ്ടെന്നും കർഷകനു കുടിശിക ഉണ്ടാകാതിരിക്കാനാണ് പിആർഎസ് സംവിധാനത്തിൽ സർക്കാർ ഗ്യാരണ്ടി നിന്നതെന്നും മന്ത്രി പറഞ്ഞു. മാത്രമല്ല കർഷകരുടെ മക്കൾക്കു വിദ്യാഭ്യാസ വായ്പയടക്കം നിക്ഷേധിക്കുന്ന കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ബാങ്കുകളുടെ ഇത്തരം സമീപനങ്ങൾ ക്രൂരമാണ്. ഇതെല്ലാം സർക്കാർ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com