Why protest? It's not enough to honor him for the next festival: Yuhanon Mar Milithios

യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്ത

"എന്തിനാ പ്രതിഷേധിക്കുന്നേ‍? അടുത്ത പെരുന്നാളിന് ആദരിച്ചാൽ പോരേ!": കന്യാസ്ത്രീകളുടെ അറസ്റ്റിൽ യൂഹാനോൻ മാർ മിലിത്തിയോസ്

കഴിഞ്ഞ ദിവസമാണ് മതപരിവർത്തനം ആരോപിച്ച് ദുർഗ് റെയിൽവേ സ്റ്റേഷനിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്.
Published on

തൃശൂർ: ഛത്തിസ്ഗഢിൽ മതപരിവർ‌ത്തനം ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് ഓർത്തഡോക്സ് സഭാ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്ത. "എന്തിനാ പ്രതിഷേധിക്കുന്നേ, അടുത്ത പെരുന്നാളിനു ഡല്‍ഹിയില്‍ ഒന്നുകൂടെ വിളിച്ച് ആദരിച്ചാല്‍ പോരേ?" അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് മതപരിവർത്തനം ആരോപിച്ച് ദുർഗ് റെയിൽവേ സ്റ്റേഷനിൽ വച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്.

അറസ്റ്റിന്‍റെ പശ്ചാത്തലത്തിൽ മന്ത്രി വി. ശിവൻകുട്ടി ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരെ വിമർശിച്ചിരുന്നു. അരമനയിൽ മാത്രം കയറിയിരുന്ന് പ്രാർ‌ഥിച്ചാൽ പ്രശ്നങ്ങൾക്ക് പരിഹാ‌രമാകില്ല. രാജ്യത്താകെ മുസ്‌ലിങ്ങളെയും ക്രിസ്ത്യാനികളെയും ഒന്നാകെ നീക്കം ചെയ്യാനുളള നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോവുകയാണെന്നും മന്ത്രി പറഞ്ഞിരുന്നു.

logo
Metro Vaartha
www.metrovaartha.com