തൃശൂരിൽ ഹോട്ടലുകളിൽ വ്യാപക പരിശോധന; പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു

കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം രാവിലെ ആറുമുതല്‍ പത്തുവരെ നാലു സംഘങ്ങളായി തിരിഞ്ഞ് നഗരത്തിലെ ഹോട്ടലുകളില്‍ പരിശോധന നടത്തി
widespread inspection of hotels in thrissur
widespread inspection of hotels in thrissur
Updated on

തൃശൂർ: കുഴിമന്തി കഴിച്ച് സ്ത്രീ മരിച്ചതിനു പിന്നാലെ തൃശൂരിലെ ഹോട്ടലിൽ വ്യാപക പരിശോധനയുമായി ആരോഗ്യ വകുപ്പ്. കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം രാവിലെ ആറുമുതല്‍ പത്തുവരെ നാലു സംഘങ്ങളായി തിരിഞ്ഞ് നഗരത്തിലെ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തു.

റോയല്‍, പാര്‍ക്ക്, കുക്ക് ഡോര്‍, ചുരുട്ടി, വിഘ്‌നേശ്വര എന്നി ഹോട്ടലുകളില്‍ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത ചിക്കന്‍, ബീഫ്, ബിരിയാണി, കേടായ മുട്ട, പൊറോട്ട, ചപ്പാത്തി അച്ചാറുകള്‍ എന്നിവ കണ്ടെത്തി. വരും ദിവസങ്ങളിലും ആരോഗ്യ വകുപ്പിന്‍റെ പരിശോധന തുടരുമെന്ന് മേയർ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com