ഡ്രൈവിങ് ടെസ്റ്റിനെച്ചൊല്ലി സംസ്ഥാനത്ത് വ്യാപക പ്രതിഷേധം

മലപ്പുറത്ത് ടെസ്റ്റ് ഗ്രൗണ്ടിലേക്കുള്ള വഴി ഡ്രൈവിങ് സ്കൂൾ ഉടമകൾ തടഞ്ഞു
representational image
representational image

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തെച്ചൊല്ലി സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. ‌പത്തനംതിട്ടയിൽ യൂണിയനുകളുടെ നേതൃത്വത്തിൽ ടെസ്റ്റ് ഗ്രൗണ്ടിലേക്കുള്ള പ്രവേശന കവാടം ഉപരോധിച്ചു. സർക്കുലർ പിൻവലിക്കാതെ സമരം അവസാനിപ്പിക്കെല്ലെന്നു യൂണിയനുകൾ വ്യക്തമാക്കി. പ്രതിഷധത്തെത്തുടർന്ന് ടെസ്റ്റ് നടത്താതെ അധികൃതർ തിരിച്ചു പോയി.

അതിനിടെ മലപ്പുറത്ത് ടെസ്റ്റ് ഗ്രൗണ്ടിലേക്കുള്ള വഴി ഡ്രൈവിങ് സ്കൂൾ ഉടമകൾ തടഞ്ഞു. പ്രതിഷേധക്കാർ ഗ്രൗണ്ടിൽ മുദ്രവാക്യവിളികളുമായി സമരത്തിലാണ്. തിരുവനന്തപുരം മുട്ടത്തറയിലും ടെസ്റ്റ് ഗ്രൗണ്ടിൽ പ്രതിഷേധമുണ്ടായി.

അതേസമയം, പ്രതിഷേധം കണക്കിലെടുത്ത് പരിഷ്കാരത്തിൽ നിന്ന് പിന്നോട്ടുപോകില്ലെന്നു ഗതാഗത മന്ത്രി കെ.ബി ഗണേഷ്കുമാർ വ്യക്തമാക്കി. കാസർകോഡ് മെയ് 24 വരെ ടെസ്റ്റുകൾ‌‌‌‌‌ നിർത്തിവെച്ചു. കൊവിഡ് വ്യാപനമാണ് കാരണമെന്ന് അപേക്ഷകർക്ക് എസ്എംഎസ് ലഭിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com