പഴയ ഷൂസിൽ സ്വർണം ഒളിപ്പിച്ച് ഭാര്യ, ഷൂസ് ഹരിത കർമ സേനയ്ക്ക് കൊടുത്ത് ഭർത്താവ്

രണ്ടര പവൻ വരുന്ന സ്വർണമാണ് ബീന ഷൂസിൽ ഒളിപ്പിച്ചു വച്ചിരുന്നത്.
Wife hides gold in old shoes; husband gives the shoes to the Haritha Karma Sena

പഴയ ഷൂസിൽ സ്വർണം ഒളിപ്പിച്ച് ഭാര്യ, ഷൂസ് ഹരിത കർമ സേനയ്ക്ക് കൊടുത്ത് ഭർത്താവ്; ഒടുവിൽ

representative image

Updated on: 

പട്ടാമ്പി: ഭാര്യ അതീവ രഹസ്യമായി സ്വർണം സൂക്ഷിച്ചു വച്ചിരുന്ന പഴയ ഷൂസ് ഭർത്താവ് ഹരിത കർമസേനയ്ക്ക് കൈമാറി. ഒടുവിൽ കാര്യമറിഞ്ഞതോടെ മാലിന്യക്കൂമ്പാരത്തിൽ നിന്ന് ഷൂസും സ്വർണവും തേടിപ്പിടിച്ച് മടക്കിക്കൊടുത്ത് സേനാംഗങ്ങൾ.

പട്ടാമ്പി ഹാർമണി സ്ട്രീറ്റിലെ താമസക്കാരായ പള്ളിപ്പറമ്പിൽ ജോണിന്‍റെയും ബീനയുടെയും വീട്ടിലെ സ്വർണമാണ് തിരികെ കിട്ടിയത്. അധ്യാപക ദമ്പതികളാണ് ജോണും ബീനയും. വിവാഹമോതിരം, കുട്ടികളുടെ മോതിരങ്ങൾ, മാല, കമ്മലുകൾ എന്നിവ ഉൾപ്പെടെ രണ്ടര പവൻ വരുന്ന സ്വർണമാണ് ബീന ഷൂസിൽ ഒളിപ്പിച്ചു വച്ചിരുന്നത്. ജോൺ ഇക്കാര്യം അറിഞ്ഞിരുന്നില്ല.

സ്കൂളിൽ നിന്ന് വീട്ടിലെത്തിയപ്പോഴാണ് ഷൂസ് ഹരിത കർമ സേനയ്ക്ക് കൈമാറിയെന്ന് ബീന അറിയുന്നത്. തുടർന്ന് വാർഡ് മെംബറെ വിവരം അറിയിച്ചു. പിന്നീട് ഹരിതകർമസേനയിലെ അംഗങ്ങൾ മാലിന്യ നിക്ഷേപിച്ച ചാക്കുകളിൽ നിന്ന് ഷൂസ് തെരഞ്ഞു കണ്ടെടുക്കുകയായിരുന്നു. ഇതു പിന്നാലെ വാർഡ് മെംബറുടെ സാന്നിധ്യത്തിൽ ദമ്പതികൾക്ക് കൈമാറി.