ജോലി വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ്; ഡിവൈഎസ്പിയുടെ ഭാര്യ അറസ്റ്റിൽ

ഇവർക്കെതിരേ 9 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ജോലി വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ്; ഡിവൈഎസ്പിയുടെ ഭാര്യ അറസ്റ്റിൽ
Updated on

തൃശൂർ: ജോലി വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് തൃശൂർ കോ-ഓപറേറ്റീവ് വിജിലൻസ് ഡിവൈഎസ്പിയുടെ ഭാര്യ അറസ്റ്റിൽ. കെ. സുരേഷ് ബാബുവിന്‍റെ ഭാര്യ വി. പി. നുസ്രത്താണ് പിടിയിലായത്.

റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്തും അഭിഭാഷകയെന്നു തെറ്റിദ്ധരിപ്പിച്ചും തട്ടിപ്പു നടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവർക്കെതിരേ 9 കേസുകൾ രജിസ്റ്റർ ചെയ്തു. തൃശൂരിലെ വീട്ടിൽ നിന്നുമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഡിവൈഎസ്പി യുടെ സ്വാധീനം ഉപയോഗിച്ച് നുസ്രത്തിനെതിരേയുള്ള കേസുകൾ ഒതുക്കാൻ നോക്കിയതായും ആരോപണമുണ്ട്. സാമ്പത്തിക തട്ടിപ്പിനിരയായവരുടെ കൂട്ടായ്മ നടത്തിയ വാർത്താസമ്മേളനത്തിനു പിന്നാലെയാണ് അറസ്റ്റ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com