'മൃതദേഹം നീക്കിയിട്ടില്ല, ഭയന്ന് കഴിയുകയാണ്': സഹായം തേടി സുഡാനിൽ കൊല്ലപ്പെട്ട ആൽബർട്ടിന്‍റെ ഭാര്യ

സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അവർ അഭ്യർഥിച്ചു
'മൃതദേഹം നീക്കിയിട്ടില്ല, ഭയന്ന് കഴിയുകയാണ്': സഹായം തേടി സുഡാനിൽ കൊല്ലപ്പെട്ട ആൽബർട്ടിന്‍റെ ഭാര്യ
Updated on

കണ്ണൂർ : സഹായം അഭ്യർഥിച്ച് സുഡാനിൽ ആഭ്യന്തര കലാപത്തിനിടെ മരണപ്പെട്ട ആൽബർട്ട് അഗസ്റ്റിന്‍റെ ഭാര്യ സൈബല്ല. 24 മണിക്കൂർ പിന്നിട്ടിട്ടും ഫ്ലാറ്റിൽ നിന്നും മൃതദേഹം നീക്കാൻ കഴിഞ്ഞിട്ടില്ലെന്നും, ഫ്ലാറ്റിന്‍റെ ബേസ്മെന്‍റിൽ ഭയപ്പെട്ടു കഴിയുകയാണെന്നും സൈബല്ല. താനും മകളും ഭക്ഷണം പോലും കഴിച്ചിട്ടില്ലെന്നു സൈബല്ല പറഞ്ഞു. സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അവർ അഭ്യർഥിച്ചു.

അതേസമയം ആൽബർട്ടിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നു കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി. മുരളീധരൻ വ്യക്തമാക്കി. സുഡാനിലെ ഇന്ത്യൻ എംബസിക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകിയതായും അദ്ദേഹം അറിയിച്ചു.

സുഡാനിലെ ആഭ്യന്തര കലാപത്തിനിടെ വെടിയേറ്റ് കണ്ണൂർ ആലക്കോട് സ്വദേശി അൽബർട്ട് അഗസ്റ്റിനാണു മരണപ്പെട്ടത്. വിമുക്തഭടനായ ആൽബർട്ട് ദാൽ ഗ്രൂപ്പിന്‍റെ സെക്യൂരിറ്റി മാനേജരായി ജോലി ചെയ്യുകയായിരുന്നു. ആഭ്യന്തര കലാപത്തിൽ 56 പേർ മരണപ്പെട്ടതായാണ് റിപ്പോർട്ടുകൾ. തലസ്ഥാനമായ ഖാർത്തൂം മേഖലയിലാണു പ്രശ്നങ്ങൾ രൂക്ഷമായിരിക്കുന്നത്. വിമാനസർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com