
മൂന്നാർ: മൂന്നാറിൽ വീണ്ടും വന്യജീവി ആക്രമണം. പെരിയവരെ ലോവർ ഡിവിഷനിലെ രണ്ട് പശുക്കളെ ആക്രമിച്ച് കൊന്നു. കടുവയാണെന്നാണ് പ്രഥമിക നിഗമനം.
പെരിയവരെ സ്വദേശി ഇളങ്കോവന്‍റെ പശുക്കളെയാണ് കടുവ ആക്രമിച്ചത്. രാവിലെ മേയാൻ വിട്ടിരുന്ന പശു ഏറെ വൈകിയും തിരിച്ചെത്താത്തതിനാൽ പരിശോധന നടത്തിയിരുന്നു. പക്ഷേ കണ്ടെത്താനായില്ല. ഇന്ന് രാവിലെ തോട്ടം തൊഴിലാളികളാണ് പശുവിന്‍റെ ജഡം കണ്ടത്. തുടർന്ന് വനംവകുപ്പ് പ്രദേശത്ത് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.