Boar landed in residential area of ​​Kozhikode; The pig was shot dead with the help of the shooter
കോഴിക്കോട് ജനവാസമേഖലയിൽ പന്നിയിറങ്ങി; ഷൂട്ടറുടെ സഹായത്തോടെ പന്നിയെ വെടിവെച്ചു കൊന്നു

കോഴിക്കോട് ജനവാസമേഖലയിൽ പന്നിയിറങ്ങി; ഷൂട്ടറുടെ സഹായത്തോടെ പന്നിയെ വെടിവെച്ചു കൊന്നു

ബുധനാഴ്ച രാവിലെയാണ് കാരശ്ശേരി മുരിങ്ങാം പുറായി ഭാഗത്ത് കാട്ടുപന്നി ഇറങ്ങിയത്
Published on

കോഴിക്കോട്: കോഴിക്കോട് ജനവാസമേഖലയിൽ കാട്ടു പന്നിയിറങ്ങി ഷൂട്ടറുടെ സഹായത്തോടെ പന്നിയെ വെടിവെച്ചു കൊന്നു. ബുധനാഴ്ച രാവിലെയാണ് കാരശ്ശേരി മുരിങ്ങാം പുറായി ഭാഗത്ത് കാട്ടുപന്നി ഇറങ്ങിയത്. രാവിലെ 11 മണിയോടെ മല‍യിലേക്ക് മടങ്ങിയ പന്നി 12.30 യോടെ വീണ്ടും ജനവാസ മേഖലയിലേക്ക് തിരിച്ചു ഇറങ്ങുകയായിരുന്നു.

ജനവാസമേഖലയിൽ ഇറങ്ങിയ പന്നി ഏറെനേരം പരിഭ്രാന്തി പരത്തിയതിനെ തുടർന്ന് കാരശ്ശേരി പഞ്ചായത്ത് എം പാനൽ ഷൂട്ടർ ബാബു പ്ലാക്കാട്ടിന്‍റെ സഹായത്തോടെയാണ് പന്നിയെ വെടിവെച്ചത്. ഷൂട്ടറുടെ സഹായികളായ രണ്ടുപേർക്ക് പരുക്കേറ്റു. കാരമൂല കൽപൂർ സ്വദേശി അനൂപിനും രാജനുമാണ് പരുക്കേറ്റത്. അനൂപിന്‍റെ കൈക്കും രാജന്‍റെ കാലിനുമാണ് പരുക്ക്.

logo
Metro Vaartha
www.metrovaartha.com