
പാലക്കാട്: അട്ടപ്പാടി ഷോളയൂരിൽ ജനവാസമേഖലയിൽ ഭീതിപടർത്തി കാട്ടുപോത്ത്. പരിക്കേറ്റ് ചോരയൊലിക്കുന്ന നിലയിലാണ് പ്രദേശവാസികൾ കാട്ടുപോത്തിനെ കണ്ടത്.
റോഡിൽ ഒരു മണിക്കൂറോളം നിന്നതിനെത്തുടർന്ന് ഗതാഗതം തടസപ്പെട്ടു. പിന്നീട് നാട്ടുകാർ ബഹളം വെച്ച് കാട്ടിലേക്ക് തുരത്തുകയായിരുന്നു.