Representative Image
Representative Image

കോഴിക്കോട് കൂരാച്ചുണ്ടിൽ കാട്ടുപോത്തിറങ്ങി; സ്കൂളുകൾക്ക് അവധി

വനപാലകരുടെ നേതൃത്വത്തിൽ തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്
Published on

കോഴിക്കോട്: കൂരാച്ചുണ്ട് കോട്ടപ്പാലത്ത് കാട്ടുപ്പോത്തിറങ്ങി. ഇന്നലെ രാത്രി ഏഴരയോടെയാണ് പ്രദേശത്ത് കാട്ടുപോത്തിറങ്ങിയത്. തുടർന്ന് വനപാലകർ സ്ഥലത്തെത്തി തെരച്ചിൽ നടത്തിയെങ്കിലും കാട്ടുപോത്തിനെ കണ്ടെത്താനായില്ല. ഇന്ന് രാവിലെ വീണ്ടും ഈ ഭാഗങ്ങളിൽ കാട്ടുപോത്തിനെ കണ്ടു. മൂന്ന് കാട്ടുപോത്തുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. വീട്ടുമുറ്റത്തും കാട്ടുപോത്തെത്തി.

വനപാലകരുടെ നേതൃത്വത്തിൽ തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.കാട്ടുപോത്തിറങ്ങിയതോടെ കൂരാച്ചുണ്ട് സെന്‍റ് തോമസ് യുപി സ്കൂളിന് അവധി പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് കലക്‌ടറുമായി ചർച്ച നടത്തിയതിനു പിന്നാലെയാണ് സ്കൂളിന് അവധി നൽകിയത്.

logo
Metro Vaartha
www.metrovaartha.com