
കോഴിക്കോട്: താമരശേരി കട്ടിപ്പാറയിൽ കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. കട്ടിപ്പാറ അമരാട് മല അരീക്കരക്കണ്ടി ദാമോദരന്‍റെ മകൻ റിജേഷിനാണ് (35) പരിക്കേറ്റത്. ശനിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം.
സംസാരശേഷിയില്ലാത്ത റിജേഷ് പിതാവിനൊപ്പം റബ്ബർ ടാപ്പിങ് ചെയ്യുന്നതിനിടെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. പരിക്കേറ്റ റിജേഷിനെ ആദ്യം താമരശേരി ആശുപത്രിയിലും പീന്നിട് കോഴിക്കോട് മെഡിക്കൽ കോളെജിലും പ്രവേശിപ്പിച്ചു.