
കോട്ടയം: കാഞ്ഞിരപ്പള്ളി ഇടക്കുന്നത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ കാട്ടു പോത്ത് വീണു. ഇടക്കുന്നം സി.എസ്.ഐ പള്ളിക്ക് സമീപം കൊച്ചുവീട്ടിൽ തോമസിന്റെ വീടിനോട് ചേർന്ന കിണറ്റിലാണ് കാട്ടു പോത്ത് വീണത്. ചൊവ്വാഴ്ച രാത്രി 7 മണിയോടെയാണ് സംഭവം.
തിങ്കളാഴ്ച ഇടക്കുന്നം ഭാഗത്ത് കാട്ടുപോത്തിനെ നാട്ടുകാർ കണ്ടിരുന്നു. പേമുണ്ടക്കൽ അബ്ദുൽ റഹീമിന്റെ പശുത്തൊഴുത്തിൽ കയറിയ കാട്ടുപോത്ത് വീട്ടുകാർ ബഹളം വച്ചതോടെ ഓടിയിരുന്നു. വനപാലകർ സ്ഥലത്ത് എത്തിയിരുന്നങ്കിലും കണ്ടെത്താനായില്ല. ഇതിനിടയിലാണ് കാട്ടുപോത്ത് കിണറ്റിൽ വീണത്.