wild elephant at kothamangalam
കോതമംഗലം ഇഞ്ചത്തൊട്ടിയിൽ പട്ടാപകലും കാട്ടാനയിറങ്ങി

കോതമംഗലം ഇഞ്ചത്തൊട്ടിയിൽ പട്ടാപകലും കാട്ടാനയിറങ്ങി; കാട്ടാനപ്പേടിയിൽ നിവാസികൾ

വൈകുന്നേരംമുതല്‍ ആനകള്‍ ഒറ്റക്കോ കൂട്ടമായോ വനത്തിന് പുറത്തിറങ്ങും.പിന്നെ റബ്ബര്‍തോട്ടങ്ങളിലും കൃഷിയിടങ്ങളിലുമാണ് ഇവയുടെ സാന്നിദ്ധ്യം
Published on

കോതമംഗലം: ഇഞ്ചത്തൊട്ടിയിൽ പട്ടാപകലും കാട്ടാനയിറങ്ങി. ഭയന്ന് വിറങ്ങലിച്ച് നാട്ടുകാർ. ഗ്രാമവാസികളുടെ ഉറക്കംമാത്രമല്ല,നിത്യജീവിതംതന്നെ കാട്ടാനകളുടെ വിളയാട്ടംമൂലം പ്രതിസന്ധിയിരിക്കുകയാണ്.ആനകള്‍ വനത്തിലെന്നപോലെ നാട്ടിലും വിഹരിക്കുന്നകാഴ്ചയാണ് ഇവിടെ കാണാനാകുക.മറ്റ് പലയിടങ്ങളിലും രാത്രിമാത്രമാണ് ആനയെ ഭയപ്പെടേണ്ടതെങ്കില്‍ ഇഞ്ചത്തൊട്ടിയിൽ പകലും സ്ഥിതി സമാനമാണ്.വൈകുന്നേരംമുതല്‍ ആനകള്‍ ഒറ്റക്കോ കൂട്ടമായോ വനത്തിന് പുറത്തിറങ്ങും.പിന്നെ റബ്ബര്‍തോട്ടങ്ങളിലും കൃഷിയിടങ്ങളിലുമാണ് ഇവയുടെ സാന്നിദ്ധ്യം.

രാത്രിയില്‍ വീടിന് പുറത്തിറങ്ങാന്‍പോലും ആനയെ ഭയക്കണം.പകല്‍സമയത്ത് റോഡിലൂടെയുള്ള യാത്രയും അത്ര സുരക്ഷിതമല്ല.നാട്ടിലിറങ്ങുന്ന ആനകളെ തുരത്താന്‍ വനപാലകര്‍ എത്താറുണ്ട്.നാട്ടുകാരും കൂടെ പങ്കു ചേരും.ഓരോ ദിവസവും ഇതുതന്നെ ആവര്‍ത്തിക്കുകയാണ്.കാട്ടാനകളെ പ്രതിരോധിക്കാന്‍ കഴിയുന്ന ശക്തമായ ഫെന്‍സിംഗ് വനാതിര്‍ത്തിയില്‍ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.കാലങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണെങ്കിലും ഫലപ്രദമായി നടപ്പാക്കാന്‍ അധികൃതര്‍ക്ക കഴിഞ്ഞിട്ടില്ല.ആനകള്‍ വനത്തിനുപകരം നാട്ടില്‍തന്നെ സ്ഥിരവാസമാക്കുമോയെന്ന ഭയപ്പാടിലാണ് ഇഞ്ചത്തൊട്ടിക്കാര്‍.

logo
Metro Vaartha
www.metrovaartha.com