കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം

ഇന്നലെയും കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ മരിച്ചിരുന്നു.
കാട്ടാന
കാട്ടാനfile image
Updated on

തൃശൂര്‍: സംസ്ഥാനത്ത് കാട്ടാനയുടെ ആക്രമണത്തില്‍ വീണ്ടും മരണം. പെരിങ്ങൽക്കുത്തിന് സമീപം വാച്ചുമരം കോളനിയിലുണ്ടായ കാട്ടാന ആക്രമണത്തിൽ ഊരുമൂപ്പന്‍ രാജന്‍റെ ഭാര്യ വത്സല (64) ആണ് മരിച്ചത്. അതിരപ്പിള്ളിയില്‍ നിന്ന് മലക്കപ്പാറ പോകുന്ന വഴി പെരിങ്ങല്‍ക്കുത്തിനടുത്ത് വാച്ചുമരം കോളനിയിലാണ് സംഭവം.

കാട്ടിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോൾ വത്സലയെ കാട്ടാന ചവിട്ടിക്കൊല്ലുകയായിരുന്നു. മൃതദേഹം കാട്ടിൽ നിന്ന് പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പൊലീസും വനംവകുപ്പ് അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്നലെയും കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ മരിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com