പുൽ‌പ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ വയോധികയ്ക്ക് പരുക്ക്

കാട്ടിൽ നിന്നും വിറക് ശേഖരിച്ച് വരുമ്പോൾ വൈകുന്നേരം നാലര മണിയോടെയാണ് സംഭവം
wild elephant attack at wayanad
പുൽ‌പ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ വയോധികയ്ക്ക് പരുക്ക്
Updated on

വയനാട്: വയനാട് പുൽ‌പ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ വയോധികയ്ക്ക് പരുക്ക്. വനമധ്യത്തിലെ ചന്ദ്രോത്ത് ഗോത്ര സങ്കേതത്തിലെ വലിയ ബസവന്റെ ഭാര്യ ബസവി (60) ക്കാണ് കാട്ടാന ആക്രമണത്തിൽ പരുക്കേറ്റത്.

കാട്ടിൽ നിന്നും വിറക് ശേഖരിച്ച് വരുമ്പോൾ വൈകുന്നേരം നാലര മണിയോടെയാണ് സംഭവം. ഇവരെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com