വീണ്ടും അരിക്കൊമ്പന്‍റെ ആക്രമണം; ചിന്നക്കനാലിൽ വീട് ഭാഗികമായി തകർത്തു

രോഗത്തെത്തുടർന്ന് ചികിത്സയിൽ കഴിയുന്ന അമ്മിണിയമ്മയുടെ വീടാണ് ഭാഗികമായി തകർത്തത്. ആർക്കും പരിക്കേറ്റിട്ടില്ല
വീണ്ടും അരിക്കൊമ്പന്‍റെ ആക്രമണം; ചിന്നക്കനാലിൽ വീട് ഭാഗികമായി തകർത്തു
Updated on

ഇടുക്കി: ശാന്തൻപാറയിൽ വീണ്ടും അരിക്കൊമ്പന്‍റെ (arikkomban) ആക്രമണം. ചിന്നക്കനാൽ 301 കോളനിയിലെ വീട് ഭാഗികമായി തകർത്തു. രോഗത്തെത്തുടർന്ന് ചികിത്സയിൽ കഴിയുന്ന അമ്മിണിയമ്മയുടെ വീടാണ് ഭാഗികമായി തകർത്തത്. ആർക്കും പരിക്കേറ്റിട്ടില്ല. സമീപവാസികളും വനപാലകരും ചേർന്നാണ് ആനയെ തുരത്തിയത്. ഇന്ന് പുലർച്ചെയാണ് സംഭവം.

അതേസമയം അരിക്കൊമ്പനെ (arikkomban) പിടികൂടാനുള്ള നടപടികൾ ആരംഭിച്ചു. മയക്കുവെടിവെച്ച് പിടികൂടാനായി ഡോ. സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം 9 ന് എത്തിച്ചേരും. ചിന്നക്കനാൽ ആനയിറങ്കൽ പ്രദേശത്തുതന്നെ കൂടൊരുക്കാനാണ് ദൗത്യസംഘത്തിന്‍റെ തീരുമാനം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com