
ഇടുക്കി: ചിന്നക്കനാലിൽ വീണ്ടും കാട്ടാനാക്രമണം. പാസ്റ്റർ തങ്കരാജിന്‍റെ (72) തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ തേനി മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
301 കോളനിക്ക് സമീപമാണ് സംഭവം നടന്നത്. വളവിൽ നിന്ന കാട്ടാനയെ പാസ്റ്റർ സഞ്ചരിച്ച കാറിടിക്കുകയായിരുന്നു. ഇതോടെ അക്രമാസക്തനായ കൊമ്പൻ കാറിനു മുകളിലേക്ക് ഇരിക്കുകയായിരുന്നു.
ചക്കക്കൊമ്പനെയാണോ കാർ ഇടിച്ചതെന്ന് സംശയമുണ്ട്. കാർ ഞെരിഞ്ഞമർന്നാണ് പാസ്റ്റർക്ക് പരിക്കേറ്റത്.