കാട്ടാന ആക്രമണം: അട്ടപ്പാടിയിൽ ചികിത്സയിലിരുന്നയാൾ മരിച്ചു

വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തില്‍ കയറിയതടക്കം ഗുരുതരമായി പരുക്കേറ്റിരുന്നു
wild elephant attack palakkad attappadi man died

കാട്ടാന ആക്രമണം: അട്ടപ്പാടിയിൽ ചികിത്സയിലിരുന്നയാൾ മരിച്ചു

Representative Image

Updated on

പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ ആദിവാസി വയോധികന്‍ മരണത്തിനു കീഴടങ്ങി. ചീരക്കടവ് സ്വദേശി മല്ലന്‍ (60) എന്നയാളാണ് കാട്ടാനയാക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്.

ചീരക്കടവിലെ വനമേഖലയിൽ വെള്ളിയാഴ്ച (May 30) ഉച്ചയോടെയായിരുന്നു പശുവിനെ മേയ്ക്കാൻ പോയ മല്ലനെ കാട്ടാന ആക്രമിച്ചത്. ആന തുമ്പിക്കൈകൊണ്ട് തട്ടിയിടുകയായിരുന്നു.

ആക്രമണത്തില്‍ വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തില്‍ കയറിയതടക്കം ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ ആദ്യം കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ വെന്‍റിലേറ്ററിലേക്കും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്കും മാറ്റി.

എന്നാൽ, ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെ മല്ലന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളെജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. നടപടിക്രമങ്ങള്‍ക്കു ശേഷം മൃതദേഹം അട്ടപ്പാടിയിലേക്ക് കൊണ്ടുപോകും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com