
വയനാട്ടിൽ വനംവകുപ്പ് പട്രോളിങ് വാഹനത്തിനു നേരെ കാട്ടാനയുടെ ആക്രമണം
വയനാട്: തരിയോട് പത്താംമൈലിൽ പട്രോളിങ്ങിനിറങ്ങിയ വനം വകുപ്പ് ജീവനക്കാർ സഞ്ചരിച്ച വാഹനത്തിനു നേരെ കാട്ടാനയുടെ ആക്രമണം. വാച്ചർ രാമന് പരുക്കേറ്റു. ഇദ്ദേഹത്തെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.
വെള്ളിയാഴ്ച (June 06) പുലർച്ചെ 2.30 ഓടെയായിരുന്നു സംഭവം. പട്രോളിങ് നടത്തുന്ന വാഹനത്തിനു നേരെ തോട്ടത്തിൽ നിന്നിരുന്ന ആന പാഞ്ഞടുക്കുകയായിരുന്നു. ആക്രമണത്തിൽ നിന്ന് രക്ഷപെടാൻ ജീപ്പിനു പിന്നിൽ ഒളിച്ചതായിരുന്നു രാമൻ. ഇതിനിടയിലാണ് പരുക്കേൽക്കുന്നത്.