

പാലക്കാട്: അഗളി ചിറ്റൂർ മിനർവയിൽ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും ബൈക്കും കാട്ടാന തകർത്തു. ഇന്നു രാവിലെയാണ് സംഭവം.
മിനർവ സ്വദേശി രജ്ഞിത്തിന്‍റെ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ ഒറ്റയാൻ തകർക്കുകയായിരുന്നു. പതിനഞ്ച് മിനിറ്റോളം പ്രദേശത്ത് നിലയുറപ്പിച്ച ശേഷമാണ് കാട്ടാന തിരികെ കാട്ടിലേക്ക് മടങ്ങിയത്.