

കരിക്കോട്ടക്കരിയില്‍ മയക്കുവെടിവച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞു
കണ്ണൂര്‍: കരിക്കോട്ടക്കരിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയതിനെത്തുടർന്ന് മയക്കുവെടിവച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞു. ആനയയുടെ വായില്‍ ഗുരുതര പരുക്കോടെ കണ്ടെത്തിയതിനെത്തുടർന്നാണ് മയക്കുവെടി വച്ച് പിടികൂടി ചികിത്സ നല്‍കാന്‍ തീരുമാനിച്ചിരുന്നത്. എന്നാൽ, ഇതിനിടെ ബുധനാഴ്ച രാത്രി 9 മണിയോടെ ആന ചരിയുകയായിരുന്നു.
ബുധനാഴ്ച പുലർച്ചെയാണ് കരിക്കോട്ടക്കരി മേഖലയിൽ ആനയെ കണ്ടത്. താടിയെല്ലിനു പരുക്കേറ്റ ആനയ്‌ക്ക് ആഹാരമെടുക്കാനോ വെള്ളം കുടിക്കാനോ വയ്യാത്ത അവസ്ഥയിലായിരുന്നു. മയക്കുവെടിവച്ച ആനയെ ആനിമല്‍ ആംബുലന്‍സില്‍ കയറ്റി ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു.