അതിരപ്പിള്ളിയിൽ ബസിനു നേരെ പാഞ്ഞടുത്ത് കാട്ടാന; 15 മിനിറ്റോളം റോഡിൽ നിലയുറപ്പിച്ചു

കാടിനുള്ളിൽ മറഞ്ഞിരുന്ന കാട്ടാന ബസിനു നേരെ പാഞ്ഞടുക്കുകയായിരുന്നു
അതിരപ്പിള്ളിയിലിറങ്ങിയ കാട്ടാന
അതിരപ്പിള്ളിയിലിറങ്ങിയ കാട്ടാന

തൃശൂർ: അതിരപ്പിള്ളി ആനക്കയത്ത് ബസിനു നേരെ പാഞ്ഞടുത്ത് കാട്ടാന. അതിരപ്പിള്ളി- മലക്കപ്പാറ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിനു നേരെയാണ് ആന പാഞ്ഞടുത്തത്. ഞായറാഴ്ച ഉച്ച‍‌യോടെയാണ് സംഭവം.

കാടിനുള്ളിൽ മറഞ്ഞിരുന്ന കാട്ടാന ബസിനു നേരെ പാഞ്ഞടുക്കുകയായിരുന്നു. 15 മിനിട്ടോളം റോഡിൽ നിലയുറപ്പിച്ച കാട്ടാനയെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് തുരത്തിയത്. ആനയ്ക്ക് മദപ്പാടുണ്ടോയെന്ന് സംശയിക്കുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രദേശവാസികൾക്കും വനം വകുപ്പ് ജാഗ്രതാ നിർദേഷം പുറപ്പെടുവിച്ചിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com