വയനാട്ടിൽ കാട്ടാനയെ കാപ്പിത്തോട്ടത്തിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തി: ഷോക്കേറ്റതെന്ന് സംശയം

പത്തനാപുരം പിറവന്തൂർ കടശ്ശേരിയിലാണ് കാട്ടാന ചരിഞ്ഞത്
കാപ്പിത്തോട്ടത്തിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തിയ കാട്ടാന
കാപ്പിത്തോട്ടത്തിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തിയ കാട്ടാന

കൽപ്പറ്റ: വയനാട്ടിൽ സ്വകാര്യ വ്യക്തിയുടെ കാപ്പിത്തോട്ടത്തിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. പനമരം നീർവാരം അമ്മാനിയിലാണ് കൊമ്പനാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വനാതിർത്തിയിലെ വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റതാണ് ആന ചരിയാൻ കാരണമെന്നാണ് നിഗമനം.

അമ്മാനി പറവയൽ ജയരാജിന്‍റെ കാപ്പിത്തോട്ടത്തിലാണ് കാട്ടാന ചരിഞ്ഞത്. കൊല്ലത്തും കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു. പത്തനാപുരം പിറവന്തൂർ കടശ്ശേരിയിലാണ് കാട്ടാന ചരിഞ്ഞത്. വെള്ളം കിട്ടാതെയാണ് കാട്ടാന ചരിഞ്ഞെന്നാണ് സംശയം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com