കോതമംഗലത്ത് കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞു | Video

5 വയസിലേറെ പ്രായം തോന്നിക്കുന്ന കൊമ്പന്‍റെ ജഡമാണ് കണ്ടെത്തിയത്

കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ നാലാം വാർഡിൽ ഉപ്പുകണ്ടം കുട്ടംകുളത്ത്‌ വൈദ്യുതാഘാതമേറ്റ് കാട്ടാന ചെരിഞ്ഞു. വ്യാഴം രാവിലെയാണ് കാട്ടാനയുടെ ജഡം സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ പ്രദേശവാസികൾ കണ്ടത്.

wild elephant died in a electric shock at kottapadi uppukandam
കോതമംഗലത്ത് കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞു

5 വയസിലേറെ പ്രായം തോന്നിക്കുന്ന കൊമ്പന്‍റെ ജഡത്തിന് സമീപത്തു പന മറിച്ചിട്ടിട്ടുണ്ട്. മറിച്ചിട്ട പന വൈദ്യുതി ലൈനിൽ തട്ടിയാണ് ആനയ്ക്ക് ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന തുടരുകയാണ്.

കുറച്ചുനാളുകളായി കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കാട്ടാനകളെത്തുന്നത് പതിവുകാഴ്ചയാണ്.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com