

സുൽത്താൻ ബത്തേരി: വയനാട് ഇരുളം ചേലക്കൊല്ലിയിൽ കാട്ടാനയെ ചതുപ്പിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഇരുളം ഫോറസ്റ്റ് സ്റ്റേഷന് പരിധിയിൽ ചൊവ്വാഴ്ച രാവിലെയാണ് കൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
ഇരു കാലുകളും ചതുപ്പിൽ താഴ്ന്ന നിലയിലായിരുന്നു. ഏറെക്കാലമായി പ്രദേശത്ത് കണ്ടു വന്നിരുന്ന ആനയാണ് ചരിഞ്ഞതെന്ന് വനം വകുപ്പ് അറിയിച്ചു. ഉദ്യോഗസ്ഥർ സ്ഥവത്തെത്തി ആനയെ പുറത്തെത്തിക്കാനുള്ള ശ്രമം നടത്തുകയാണ്.