അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനക്കൂട്ടം: റോഡ് ഉപരോധിച്ച് കോൺഗ്രസ് പ്രവർത്തകർ

പിന്നാലെ ചാലക്കുടി-മലപ്പാല റോഡ് കോൺഗ്രസ് പ്രവർത്തകർ ഉപരോധിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്തു
അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനക്കൂട്ടം: റോഡ് ഉപരോധിച്ച് കോൺഗ്രസ് പ്രവർത്തകർ

അതിരപ്പിള്ളി: തൃശൂർ അതിരപ്പിള്ളി തുമ്പൂർമുഴിയിൽ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി. ചാലക്കുടി-അതിരപ്പള്ളി പാതയ്ക്ക് സമീപമാണ് കാട്ടാനകൾ ഇറങ്ങിയത്.

പത്തേആറിലുള്ള പ്ലാന്‍റേഷൻ കോർപ്പറേഷന്‍റെ എണ്ണപ്പന്‍റത്തോട്ടത്തിലാണ് കാട്ടാനകൾ ഇറങ്ങിയത്. എണ്ണപ്പന മറിച്ചിട്ട് ആനകൾ അത് ഭക്ഷിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ചാലക്കുടി-മലപ്പാല റോഡ് കോൺഗ്രസ് പ്രവർത്തകർ ഉപരോധിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്തു.

തുടർന്ന് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തുനീക്കി. പീന്നിട് വാഹനഗതാഗതം പുനസ്ഥാപിച്ചു. പലസമയത്തും ആനകൾ പ്രതിരോധിക്കാൻ ആവശ്യമായ സജ്ജീകരണങ്ങളും ഇല്ലെന്നാണ് ആരോപണം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com