മലമ്പുഴയിൽ കാട്ടാനക്കൂട്ടം; മത്സ്യത്തൊഴിലാളി രക്ഷപെട്ടത് തലനാരിഴയ്ക്ക്

തുമ്പിക്കൈ ദേഹത്ത് കൊണ്ടെങ്കിലും വാഹനം ഉപേക്ഷിച്ച് അയാൾ ഓടിരക്ഷപെടുകയായിരുന്നു
മലമ്പുഴയിൽ കാട്ടാനക്കൂട്ടം; മത്സ്യത്തൊഴിലാളി രക്ഷപെട്ടത് തലനാരിഴയ്ക്ക്
Updated on

പാലക്കാട്: മലമ്പുഴ കരടിയോടിൽ മത്സ്യത്തൊഴിലാളിക്കു നേരെ കാട്ടാനക്കൂട്ടത്തിന്‍റെ ആക്രമണം. കല്ലേപ്പുലള്ളി സ്വദേശി സുന്ദരനാണ് തലനാരിഴയക്ക് രക്ഷപ്പെട്ടത്. സുന്ദരൻ സഞ്ചരിച്ച വാഹനം കാട്ടാനക്കൂട്ടം തകർത്തു.

പാലക്കാട് കനത്ത ചൂടുമൂലം വെള്ളം തേടി കാട്ടാനക്കൂട്ടങ്ങൾ മലമ്പുഴ ഡാമിന്‍റെ വൃഷ്ടിപ്രദേശങ്ങളിൽ എത്തുന്നുണ്ട്. രാവിലെ 5 മണിക്ക് മീൻ പിടിക്കാൻ ഡാമിൽ എത്തിയതായിരുന്നു സുന്ദരൻ. വാഹനത്തിൽ നിന്ന് ഇറങ്ങുന്നതിനിടെ കാട്ടാനക്കൂട്ടം ഇയാളുടെ നേരെ പാഞ്ഞടുക്കുകയായിരുന്നു. തുമ്പിക്കൈ ദേഹത്ത് കൊണ്ടെങ്കിലും വാഹനം ഉപേക്ഷിച്ച് അയാൾ ഓടിരക്ഷപെടുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com